KOYILANDY DIARY

The Perfect News Portal

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

കൊയിലാണ്ടി:  കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 12വരെ നടക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത ലോകത്തെ മഹത് പ്രതിഭകള്‍ പങ്കെടുക്കും. വൈകീട്ട് ക്ഷേത്രങ്കണത്തില്‍ സംഗീതോത്സവം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രവീന്ദ്രന്‍, ശിവദാസ് ചേമഞ്ചേരി, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് കലൈമാമണി മുഡികൊണ്ടാന്‍ ചെന്നൈ എസ്.എന്‍. രമേഷ്  വീണക്കച്ചേരി അവതരിപ്പിച്ചു. പാലക്കാട് കെ.എസ്. മഹേഷ് കുമാര്‍ (മൃദംഗം), മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍ (ഘടം) എന്നിവര്‍ ചേര്ന്ന് പക്കമേളമൊരുക്കി. നാളെ കലാശ്രീ എസ്. ആര്‍. മഹാദേവ ശര്‍മ്മ, എസ്. ആര്‍. രാജശ്രീ എന്നിവരുടെ വയലിന്‍ കച്ചേരിയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *