KOYILANDY DIARY

The Perfect News Portal

സം​സ്ഥാ​ന​ത്ത് സി​പി​എം-​ബി​ജെ​പി ഒ​ത്തു​ക​ളി​യെ​ന്ന് രാഹുൽഗാന്ധി

കൊയിലാണ്ടി: സം​സ്ഥാ​ന​ത്ത് സി​പി​എം-​ബി​ജെ​പി ഒ​ത്തു​ക​ളി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. സി​പി​എം മു​ക്ത ഭാ​ര​ത​മെ​ന്ന് പ​റ​യാ​ന്‍ മോ​ദി ത​യാ​റാ​കു​ന്നി​ല്ല. സി​പി​എ​മ്മി​നെ​തി​രേ മോ​ദി ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. കൊയിലാണ്ടിയിലെയും പേരാമ്പ്രയിലെയും യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ധേഹം.

ആ​ര്‍​എ​സ്‌എ​സി​ന് ഭീ​ഷ​ണി കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കുന്ന ആ​ശ​യ​മാ​ണെ​ന്നും ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന​റി​യാം. ഇ​താ​ണ് പ​ര​സ്യ​മാ​യി സി​പി​എ​മ്മി​നെ മോ​ദി എ​തി​ര്‍​ക്കാ​ത്ത​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ന്നൊ​ടു​ക്കു​ക​യാ​ണ്. ഇ​ത് ത​ന്നെ​യാ​ണ് ബി​ജെ​പി​യും ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ല. സൗ​ഹാ​ര്‍​ദ്ദ​മി​ല്ലാ​തെ ഒ​രു രാ​ജ്യ​ത്തി​നും മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *