KOYILANDY DIARY

The Perfect News Portal

പാലഭിഷേകവും വാദ്യഘോഷവും ആനന്ദനൃത്തമായി തിങ്ങിനിറഞ്ഞ ആരാധകര്‍ക്കിടയിലേക്ക് കബാലിയെത്തി

കൊച്ചി> പുലര്‍ച്ചെ നാലിന് തുടങ്ങിയ ആദ്യഷോക്കായി തിങ്ങിനിറഞ്ഞ ആരാധകര്‍ക്കിടയിലേക്ക് കബാലിയെത്തി. പാലഭിഷേകവും വാദ്യഘോഷവും ആനന്ദനൃത്തമായി ആ വരവേല്‍പ്പ് ആരാധകര്‍ ആഘോഷിച്ചു

സ്റ്റണ്ടും പാട്ടും കുത്തിനിറച്ചുള്ള രജനി കാന്തിന്റെ തനി തട്ടുപൊളിപ്പന്‍ സിനിമയല്ല കബാലിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. രജനി കാന്തിന്റെ അഭിനയ ജീവിതത്തിലെ നല്ലൊരു കുടുംബ ചിത്രമാണ് കബാലിയെന്നും ചിത്രം കണ്ടറങ്ങിയവര്‍ പറയുന്നു. ഈ പ്രായത്തിലും രജനികാന്ത് യുവനടമാരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഈ പ്രായത്തിലും തമിഴിലെ സൂപ്പര്‍താരം താന്‍തന്നെയാണെന്ന് രജനികാന്ത് തെളിയിച്ചു എല്ലാ സീനിലും രജനീകാന്ത് നിറഞ്ഞു നില്‍ക്കുന്ന സിനിമ ബാഹുബലി പോലെ രണ്ടാം ഭാഗത്തിനുള്ള സൂചനകുടി നല്‍കിയാണ് അവസാനിപ്പിക്കുന്നത്.

ടീസറിലൂടെയും ട്രെയിലറിലൂടെയും വലിയ ആവേശം തീര്‍ത്ത സിനിമയും സ്റൈല്‍ മന്നന്റെ ആരാധകരെ നിരാശരാക്കിയില്ല. ആദ്യ ഷോയ്ക്ക് ലഭിച്ച ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചും  തിയേറ്ററില്‍നിന്ന് ചിത്രം കാണുന്ന വിവരം പോസ്റ്റ് ചെയ്തും ആരാധകര്‍ സിനിമയെ അവേശമാക്കി . ലോകമാകെ 4,000ത്തിലേറെ തിയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്.ആദ്യദിവസത്തെ ഷോക്കുള്ള ടിക്കറ്റുകള്‍ എല്ലാം നേരത്തെ ബുക്കിംഗ് കഴിഞ്ഞിരുന്നു .

Advertisements

കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. ചിത്രത്തിന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തി. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ.കേരളത്തില്‍ രാവിലെ എട്ടിനാണ് ആദ്യ ഷോ തുടങ്ങിയത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം വന്‍ ആവേശമാണ് സിനിമക്ക് ലഭിച്ചത്.