KOYILANDY DIARY.COM

The Perfect News Portal

പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി

ന്യുഡല്‍ഹി:  പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും റാവത്ത് പറഞ്ഞു. ആവശ്യം വന്നാല്‍ സൈനിക ശക്തി ഉപയോഗിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേന മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സൈനികന്റെയും സേവനമാണ് രാജ്യത്തിന്റെയും സൈന്യത്തിന്റെയും ശക്തി. കരസേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ നിന്ന് ലജ്ജിച്ച്‌ മടങ്ങേണ്ടി വരില്ല. സീനിയോറിറ്റി മറികടന്നാണ് തന്റെ നിയമനമെന്ന ആരോപണത്തോടും റാവത്ത് പ്രതികരിച്ചു.

എല്ലാം സര്‍ക്കാരിന്റെ തീരുമാനമാണ്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരസേനയുടെ 27ാആo മേധാവിയായാണ് റാവത്ത് ചുമതലയേറ്റത്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സീനിയോറിറ്റിയില്‍ ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, മലയാളിയായ പി.എം ഹാരിസ് എന്നിവരെ മറികടന്നാണ് റാവത്തിനെ നിയമിച്ചത്. സീനിയോറിറ്റി മറികടന്നുള്ള നിയമനം വിവാദമായിരുന്നു.

Dailyhunt
Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!