KOYILANDY DIARY

The Perfect News Portal

പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്.

ദമ്പതികള്‍ ഉറങ്ങിക്കിടക്കവേയായിരുന്നു വീടിന് അക്രമികള്‍ തീയിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബു, ഉഷ ദാസ് ദമ്പതികള്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ആറ് മണിയോടെ തന്നെ പോളിങ് സ്റ്റേഷന് മുന്‍പില്‍ ആളുകളുടെ നീണ്ടനിര ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തന്നെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമ പരമ്പര ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *