KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി സർവ്വീസ് സഹകരണബാങ്ക് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: ഉള്ള്യേരി സർവീസ‌് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം  വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു.  ബാങ്ക‌് സ്വന്തമായി വാങ്ങിയ 15 സെന്റ‌് സ്ഥലത്താണ‌് 11000 സ‌്ക്വയർ ഫീറ്റിൽ ആറരക്കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിച്ചത‌്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.
ബാങ്ക‌് സെക്രട്ടറി മോൺസി വർഗീസ‌് റിപ്പോർട്ട‌് അവതരിപ്പിച്ചു. ബാങ്ക‌് നിർമിക്കുന്ന കല്യാണമണ്ഡപത്തിന്റെയും കൺവൻഷൻ സെന്റർ കം ഷോപ്പിങ‌് കോംപ്ലക‌്സിന്റെയും ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ബാങ്ക് ഓഡിറ്റോറിയം എം കെ രാഘവൻ എംപിയും മിനി കോൺഫറൻസ‌് ഹാൾ പുരുഷൻ കടലുണ്ടി എംഎൽഎയും ലോക്കർ ഉദ‌്ഘാടനം കൺസ്യൂമർഫെഡ‌് ചെയർമാൻ എം മെഹബൂബും നിക്ഷേപം സ്വീകരിക്കൽ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരിയും കിടപ്പുരോഗികൾക്കുള്ള  ബാങ്കിന്റെ കൈത്താങ്ങ‌് സമർപ്പണം ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് വി പ്രതിഭയും നിർവഹിച്ചു.
ഉള്ള്യേരി പഞ്ചായത്ത‌് പ്രസിഡന്റ‌് ഷാജു ചെറുകാവിൽ, പഞ്ചായത്ത‌് സ്ഥിരംസമിതി അധ്യക്ഷൻ പി ഷാജി, ബ്ലോക്ക‌് പഞ്ചായത്ത‌് അംഗം ജമീല കക്കഞ്ചേരി, സഹകരണ വകുപ്പ‌് ജോയിന്റ‌് രജിസ‌്ട്രാർ എം ടി ദേവസ്യ,  ജോയിന്റ‌് ഡയരക്ടർ  പി എസ‌് മനോജ‌്, അസിസ‌്റ്റന്റ‌് രജിസ‌്ട്രാർ രാജേന്ദ്രൻ, രമേശൻ പാലേരി, അസിസ‌്റ്റന്റ‌് ഡയരക്ടർ വി ഗണേശൻ, എൻ കെ മുഹമ്മദ‌്, രമേശ‌്ബാബു, പുനത്തിൽ ഗോപാലൻ, കെ ജി ബിജുകുമാർ, കെ കെ കുട്ടികൃഷ‌്ണൻ, എ കെ മണി, രാജേന്ദ്രൻ കുളങ്ങര, പാറയ‌്ക്കൽ അബുഹാജി, കെ ദിവാകരൻ, ടി കിഷോർ,  ഒ എ വേണു, ശങ്കരൻ വടക്കേടത്ത‌്, കെ മധുസൂദനൻ, സി എം സന്തോഷ‌്, പി നാസർ എന്നിവർ സംസാരിച്ചു. ബാങ്ക‌് പ്രസിഡന്റ‌് ഒള്ളൂർ ദാസൻ സ്വാഗതവും വൈസ‌് പ്രസിഡന്റ‌് കെ പി ബാബു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *