KOYILANDY DIARY

The Perfect News Portal

പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു കൊടുത്തത് സഹതടവുകാരനായ വിഷ്ണുവാണെന്ന് പൊലീസ്

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ജയിലില്‍ നിന്ന് വിളിച്ചിക്കുന്നതിന് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു കൊടുത്തത് സഹതടവുകാരനായ വിഷ്ണുവാണെന്ന് പൊലീസ്. പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി. അവിടെ ഒളിപ്പിച്ചാണ് വിഷ്ണു ഫോണ്‍ ജയിലില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാക്കനാട് ജില്ലാ ജയിലില്‍, സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. സുനി പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി.

ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റു നടന്നിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *