KOYILANDY DIARY

The Perfect News Portal

പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം

തിക്കോടി : പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം, മേല്‍ശാന്തി മുരളീകൃഷ്ണന്‍ നമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ പഴയിടം വാസുദേവന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. സപ്റ്റംബര്‍ ഒന്‍പതിന് നാലു മണിക്ക് രുക്മിണി സ്വയംവരഘോഷയാത്ര പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും.

പന്ത്രണ്ടിന് ക്ഷേത്രച്ചടങ്ങുകളും വിവിധ കലാപരിപാടികളുമായി അഷ്ടമിരോഹിണി ആഘോഷിക്കും. ചടങ്ങില്‍ പി.പി. ജനാര്‍ദനന്‍ നായര്‍ അധ്യക്ഷനായി. കൂടത്തില്‍ സത്യന്‍, എന്‍.കെ. പരമേശ്വരന്‍, ഗംഗാധരന്‍ കൂത്തിലാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *