KOYILANDY DIARY

The Perfect News Portal

കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍ തീപിടുത്തം

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപം രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

ബീച്ച്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തി ഉടന്‍ തന്നെ തീയണച്ചത് വലിയ അപകടം ഒഴിവാക്കി. തീപിടുത്തത്തില്‍ നാശ നഷ്ട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

നേഴ്സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിനാണ് തീപിടിച്ചത്. ഹീറ്ററില്‍ നിന്നും പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Advertisements

ബീച്ച്‌ ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ സി.ഐ ഷംസുദ്ദീന്‍, അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *