KOYILANDY DIARY

The Perfect News Portal

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

കോഴിക്കോട്:  വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.

ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 36 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് നിലവില്‍ 19 പേരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. അതോടെ കൗണ്‍സിലില്‍ എല്‍ഡിഎഫിന്റെ അംഗ സംഖ്യ 20 ആയി.

Leave a Reply

Your email address will not be published. Required fields are marked *