KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെ

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും ജനുവരി 26 മുതൽ ഫിബ്രുവരി 5 വരെയും, ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെയും താന്ത്രിക കർമ്മങ്ങൾളോടും, ക്ഷേത്ര ചടങ്ങുകളോടും കൂടി നടത്തപ്പെടുന്നു. ഇതിൻ്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ക്ഷേത്ര സന്നിധിയിൽ ആചാര പൂർവം നടന്നു. കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖൻ എം. കെ കുമാരൻ ഭദ്രദീപം തെളിയിച്ചു. ഭക്തർ നൽകിയ ദ്രവ്യങ്ങളും, പൂജാ സാധനങ്ങളും, പച്ചക്കറികളും, ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. ക്ഷേത്ര യോഗം പ്രസിഡണ്ട് കേളോത്ത് ശിവദാസൻ, ക്ഷേത്ര മേൽശാന്തി സുഖ ലാലൻ ശാന്തി, മറ്റു ഭക്തജനങ്ങളും കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *