KOYILANDY DIARY

The Perfect News Portal

പന്തലായനിയിൽ മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും തീപിടിച്ചു

കൊയിലാണ്ടി: പന്തലായനി കൂമൻതോട് റോഡിൽ കാട്ടുവയൽ സമീപം നിർദ്ദിഷ്ട ബൈപ്പാസ് കടന്നു പോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും തീപിടിച്ചു. നാട്ടുകാര് അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി വാട്ടർ മിസ്റ്റിൽ നിന്നും വെള്ളം ഉപയോഗിച്ച് തീ കെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണിയേട്കൂടിയാണ് സംഭവം. ഗ്രേഡ് എ എസ്.ടി.ഒ. പി. കെ. ബാബുവിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ഇ.എം. നിധി പ്രസാദ്‌, കെ.എം. വിജീഷ്, അമൽരാജ് തുടങ്ങിയവർ തീയണക്കാൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *