KOYILANDY DIARY

The Perfect News Portal

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ അമൂല്യ മുത്തുകളില്‍ 12 എണ്ണം കണ്ടെത്തി. ക്ഷേത്രത്തിലെ ബി, എഫ് നിലവറകളില്‍ നിന്ന് തന്നെയാണ് മുത്തുകള്‍ കണ്ടെത്തിയത്.

26 മുത്തുകളായിരുന്നു കാണാതായത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണക്കില്‍പ്പെടാത്ത ആഭരണങ്ങള്‍കൂടി കണ്ടെത്തി. മുത്തുകള്‍ മോഷണം പോയിട്ടില്ലെന്നും അടര്‍ന്നു പോയാതാണെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എട്ടെണ്ണവും അതിന് മുമ്പ്‌ നാലെണ്ണവുമാണ് കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്കും ശേഷം കോടതിയിലും സമര്‍പ്പിക്കും. 2013-16 കാലത്ത് പെരിയ നമ്പിയായിരുന്നയാള്‍ കണക്കുകള്‍ ബോധിപ്പിച്ചപ്പോഴാണ് സ്വര്‍ണ്ണ കിരീടത്തിലെ മാണിക്യ കല്ലുകളടക്കം 26 അമൂല്യമുത്തുകള്‍ കാണാതായിരുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *