KOYILANDY DIARY

The Perfect News Portal

വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.  വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി  തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ് (17) ആണ്  കുളത്തില്‍ മുങ്ങി മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ഓടെ വടകര ദേശീയ പാതയ്ക്ക് സമീപത്തെ പരവന്തല ഭഗവതി ക്ഷേത്രക്കുളത്തിലാണ് അപകടം. തിങ്കളാഴ്ച പരീക്ഷ തുടങ്ങുന്നതിനാല്‍ ഇന്ന്‍ സ്കൂളില്‍ ക്ലാസ് ഉണ്ടായിരുന്നില്ല. പരീക്ഷാ വിവരങ്ങള്‍ സ്കൂളിലെത്തി ചോദിച്ചറിഞ്ഞ ശേഷം കുട്ടികള്‍ 9.30 ഓടെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് എന്ന് പറഞ്ഞു മടങ്ങിയതായി അദ്ധ്യാപകന്‍ സജേഷ് പറഞ്ഞു.

ചോറോട് സ്വദേശികള്‍ ഉള്‍പ്പടെയുള്ള സഹപാടികളുടെ കൂടെ കുളത്തില്‍ കുളിക്കാനിറങ്ങിയ സാലിഹ് അപകടത്തില്‍പ്പെടുകയായിരുന്നു. സഹപാഠികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. നാട്ടുകാര്‍ എത്തിയാണ് സാലിഹിനെ കരയ്ക്കെത്തിച്ചത്.മൃതദേഹം വടകര ആശാ ആശുപത്രിയില്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *