KOYILANDY DIARY

The Perfect News Portal

പകൽ വീടിന് ഫണ്ട് അനുവദിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.

കൊയിലാണ്ടി: പയ്യോളി വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ പകല്‍വീട് ഉണ്ടാക്കുകയാണെങ്കില്‍ 25 ലക്ഷം രൂപ എം.പി. ഫണ്ടില്‍നിന്ന് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. വയോജനങ്ങള്‍ ആരും ഒറ്റപ്പെടുകയില്ലെന്നും കൂട്ടായ്മയോടെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യസുരക്ഷാമിഷനും നഗരസഭയും വൊഡാഫോണും ചേര്‍ന്ന് നടത്തിയ വയോജന ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. ചെയര്‍പേഴ്‌സണ്‍ പി. കുല്‍സു അധ്യക്ഷതവഹിച്ചു. കൂടയില്‍ ശ്രീധരന്‍, പി.കെ. ഗംഗാധരന്‍, സി. സുരേഷ്, എം.ടി. നാണു, സി.പി. രവീന്ദ്രന്‍, പി. അസ്സയിനാര്‍, കെ. ശശിധരന്‍, രാജീവന്‍ മരുതിയാട്ട് എന്നിവര്‍ സംസാരിച്ചു.

മണിദാസ് പയ്യോളിയുടെയും സജീവന്‍ ചെമ്മരത്തൂരിന്റെയും നേതൃത്വത്തില്‍ ഓണപ്പരിപാടികള്‍ അരങ്ങേറി. നൂറുകണക്കിന് വയോജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *