KOYILANDY DIARY

The Perfect News Portal

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം; പുറത്തിറങ്ങാനാകില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 25കാരിയായ തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസ് അടക്കം ഇനിയും ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച സുരേന്ദ്രനെ ബുധനാഴ്ച രാവിലെ തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയുടെ പ്രചാരണവാഹനം അന്നത്തെ തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സുരേന്ദ്രന്റ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ തഹസില്‍ദാരെ ഉപരോധിച്ചിരുന്നുവെന്നാണ് കേസ്. കേസില്‍ ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *