KOYILANDY DIARY

The Perfect News Portal

നെടുമ്പാശേരി വിമാനത്താവളത്തില്‍ 50 ലക്ഷത്തിന്‍റെ അനധികൃത സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ പിടികൂടി

കൊച്ചി: മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് അനധികൃത മരുന്നുകള്‍ പിടികൂടിയത്. സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക ഭട്കല്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 50 ലക്ഷം രൂപ രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *