KOYILANDY DIARY

The Perfect News Portal

നീണ്ട നാളത്തെ കാത്തിരിപ്പ്: വെള്ളറക്കാട് സ്റ്റേഷനിൽ നിന്ന്‌ ഇന്നു മുതൽ തീവണ്ടി കയറാം

കൊയിലാണ്ടി: നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം വെള്ളറക്കാട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച മുതൽ തീവണ്ടികൾ നിർത്തും. കോവിഡ് രൂക്ഷമായ കാലത്താണ് സ്റ്റേഷൻ താത്കാലികമായി അടച്ചത്. കോവിഡിനു ശേഷം മറ്റു സ്റ്റേഷനുകൾ തുറന്നപ്പോഴും ഇവ അടഞ്ഞു തന്നെ കിടന്നു. നടത്തിപ്പിന് ആളില്ലാത്തതിനെത്തുടർന്നാണ് ഇവയുടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കാതിരുന്നത്.

മൂടാടി ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമീണമേഖലയിൽനിന്നും നിത്യേന തൊഴിലിടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും പോകാൻ നിരവധി ആളുകൾ ആശ്രയിക്കുന്ന റെയിൽവേസ്റ്റേഷനാണിത്. ഷൊർണൂർ -കണ്ണൂർ മെമു, കണ്ണൂർ-ഷൊർണൂർ അൺറിസർവ്‌ഡ് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂർ എക്സ്പ്രസ് (സ്പെഷ്യൽ), ഷൊർണൂർ-കണ്ണൂർ മെമു എന്നീ നാലു വണ്ടികൾക്കാണ് ഇവിടെ സ്റ്റോപ്പുണ്ടാവുക. നേരത്തെ എട്ട് വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *