KOYILANDY DIARY

The Perfect News Portal

നിപ്പ വൈറസ് ബാധിച്ചു മരിച്ച രാജന്റ കുടുംബത്തിന് സി പി ഐ എം വീട് വെച്ച്‌ നല്‍കും

കോഴിക്കോട്‌: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തല്‍ രാജന്റ കുടുംബത്തിന് സി പി ഐ എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി വീട് വെച്ച്‌ നല്‍കും . ജൂണ്‍ 3ന് വൈകീട്ട്മ 3 ണിക്ക് വീട് നിര്‍മ്മാണ കമ്മിറ്റി യോഗം ചേരും.

ഭാര്യയും പ്രായമായ അമ്മയും രണ്ട് പെണ്‍കുട്ടികളുമുള്ള കുടുബത്തിന്റെ എക അത്താണിയായിരുന്നു കൂലിപ്പണിക്കാരനായ രാജന്‍. പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന് അവിടെ നിന്ന് നിപ വൈറസ് ബാധയേല്‍ക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന്‍ മരണത്തിന് കീഴടങ്ങി .രാജന്റെ ചേതനയറ്റ ശരീരം പോലും കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് കുടുംബം . .അടച്ചുറപ്പില്ലാത്ത കൂരയിലാണ് അവരുടെ ജീവിതം .

Advertisements

കുന്നിന്‍ ചെരുവിലെ 8 സെന്റ് സ്ഥലം വാങ്ങിയ വകയില്‍ 3 ലക്ഷം രൂപ കടമുണ്ട് . പ്ലസ് വണ്‍ പ്രവേശം കാത്തിരിക്കുന്ന സാന്ദ്രയും എട്ടാം ക്ലാസ് കാരി സ്വാതിയുമാണ് രാജന്റെ മക്കള്‍ ഭാര്യ സിന്ധു .

അമ്മ നാരായണി നിത്യരോഗിയാണ് . നിര്‍ദ്ദനരും നിരാശ്രയരുമായ കുടുംബത്തിന് താങ്ങായി സി പി എം രംഗത്ത് വന്നിരിക്കയാണ് .സുമനസ്സുകളുടെ സഹായത്തോടെ അത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *