KOYILANDY DIARY

The Perfect News Portal

നാളേക്കിത്തിരി ഊര്‍ജം പദ്ധതിയില്‍ ഭാഗഭാക്കായി വിദ്യാര്‍ഥികളും

കുറ്റ്യാടി: സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്മെന്റും ചേര്‍ന്ന് നടപ്പിലാക്കുന്ന നാളേക്കിത്തിരി ഊര്‍ജം പദ്ധതിയില്‍ ഭാഗഭാക്കായി വിദ്യാര്‍ഥികളും. ചാത്തങ്കോട്ടുനട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസില്‍ അംഗങ്ങളായ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ പ്രചാരകരായി പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങിയത്.

പഴയ ബള്‍ബുകള്‍ മാറ്റി പകരം സി.എഫ്.എല്‍. ഉപയോഗിക്കുക, ആവശ്യം കഴിഞ്ഞാലുടന്‍ ലൈറ്റുകളും വൈദ്യുത ഉപകരണങ്ങളും ഓഫാക്കുക തുടങ്ങി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്നാവശ്യമായ നടപടിക്രമങ്ങള്‍ ഓരോ വീട്ടുകാരെയും ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *