KOYILANDY DIARY

The Perfect News Portal

നാടാകെ ഉയരും കുടുംബശ്രീയുടെ രണ്ടര ലക്ഷം ത്രിവർണ പതാകകൾ

കോഴിക്കോട്‌: നാടാകെ ഉയരും കുടുംബശ്രീയുടെ രണ്ടര ലക്ഷം ത്രിവർണ പതാകകൾ. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ ജില്ലയിൽ കുടുംബശ്രീ നേതൃത്വത്തിലൊരുങ്ങുന്നത്‌ രണ്ടര ലക്ഷം ത്രിവർണ പതാകകൾ. ഹർഘർ തിരംഗ’യുടെ ഭാഗമായാണ്‌ പതാക തയ്യാറാക്കി നൽകുന്നത്‌. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. കുടുംബശ്രീയുടെ 30 യൂണിറ്റുകളുടെ നേതൃത്വത്തിൽ 250 പ്രവർത്തകരാണ്‌ ജില്ലാമിഷന്റെ മേൽനോട്ടത്തിൽ പതാക തയ്യാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതാകകളും നിർമിക്കുന്നുണ്ട്.

നാല് വ്യത്യസ്ത അളവുകളിലുള്ള പതാകകൾ പരുത്തിത്തുണിയിലാണ്‌. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നുണ്ട്‌. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ  വിപുലമായ ആഘോഷങ്ങളാണ്  സംഘടിപ്പിച്ചിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ-അർധ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയരും.


Leave a Reply

Your email address will not be published. Required fields are marked *