KOYILANDY DIARY

The Perfect News Portal

നവകേരള മാര്‍ച്ച്: കൊയിലാണ്ടി മണ്ഡലം ജാഥ പര്യടനം തുടരുന്നു

കൊയിലാണ്ടി> മതനിരപേക്ഷ അഴിമതിമുക്ത കേരളം എന്ന മുദ്രാ വാക്യം ഉയര്‍ത്തി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ എം.എല്‍.എ കെ ദാസന്‍നയിക്കുന്ന പ്രചരണ ജാഥ മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസത്തെ പര്യടനം മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് കോതമംഗലം. കുറുവങ്ങാട്, അണേല, മുത്താമ്പി, പെരുവട്ടൂര്, പന്തലായനി, ടൗണ്‍, ബീച്ച് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മിനി സിവില്‍ സ്റ്റഷന്‍ പരിസരത്ത് സമാപിച്ചു. സമാപന യോഗത്തില്‍ പി വിശ്വന്‍ മാസ്റ്റര്‍, കന്‍മന ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ കുഞ്ഞിക്കണാരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.പി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ കെ ദാസന്‍, പൈലറ്റ് ടി ചന്തു മാസ്റ്റര്‍,ഡെപ്യൂട്ടി ലീഡര്‍ ടി.കെ ചന്ദ്രന്‍, ജാഥ മാനേജര്‍ പി ബാബുരാജ്, ടി ഗോപാലന്‍, യു.കെ.ഡി അടിയോടി അഡ്വ: കെ സത്യന്‍, കെ ഷിജു. കെ രവീന്ദ്രന്‍, സുരേഷ് ചങ്ങാടത്ത്, സി സുരേഷ് , ടി.വി ഗിരിജ, വി.ടി ഉഷ, എ സോമശേഖരന്‍, വി സുന്ദരന്‍, ടി.ഇ.ബാബു, എന്‍.സി മുസ്തഫ, പി.എം വേണു ഗോപാലന്‍, കെ കുഞ്ഞിക്കണാരന്‍, പി. ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചൊവ്വാഴ്ച രാവിലെ കൊല്ലത്തു നിന്ന് ആരംഭിച്ച് വിയ്യൂര്‍, പുളിയഞ്ചേരി, മുചുകുന്ന്, ഹില്‍ ബസാര്‍, മൂടാടി, നന്തി, ചിങ്ങപുരം, പുറക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പളളിക്കരയില്‍ സമാപിക്കും