KOYILANDY DIARY

The Perfect News Portal

നടുവണ്ണൂരിൽ റോഡരുകിൽ കഞ്ചാവ് തൈകൾ

കൊയിലാണ്ടി: നടുവണ്ണൂർ സ്‌റ്റേറ്റ് ബാങ്കിന് സമീപം റോഡരുകിൽ കഞ്ചാവ് തൈകൾ വളർന്നു വരുന്നതായി കണ്ടെത്തി. നാട്ടുകാർ പരാതിപ്പെട്ടതിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കഞ്ചാവ് തൈകൾതന്നെയാണെന്ന് സ്ഥിരികരിച്ചതിന് ശേഷം തൈകൾ പിഴുത് മാറ്റി നശിപ്പിച്ചു.
എങ്ങിനെയാണ് ഇവിടെ ഇത്തരത്തിൽ കഞ്ചാവ് തൈകൾ വന്നതെന്നും സംഭവം ഗൗരവത്തിലെടുത്ത് നരീക്ഷണം നടത്തുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *