KOYILANDY DIARY

The Perfect News Portal

നടിയെ അപമാനിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച്‌ ര​ണ്ട് ചെ​റു​പ്പ​ക്കാര്‍ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന മ​ല​യാ​ള​ത്തി​ലെ യു​വ​ ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് ശേ​ഷം കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​മ​ശേ​രി സി​ഐ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ന്‍​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്ബോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ര്‍ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ അ​പ്പോ​ള്‍ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ഈ ​ചെ​റു​പ്പ​ക്കാ​ര്‍ ത​ങ്ങ​ളെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​വ​ച്ചും പി​ന്തു​ട​ര്‍​ന്നു. സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ല്‍ അ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ​രാ​തി ന​ല്‍​കാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *