KOYILANDY DIARY

The Perfect News Portal

നടിയെ അക്രമിച്ച സംഭവം: ദൃശ്യം പകര്‍ത്തിയ മൊബൈലിനായി തിരച്ചില്‍

കൊച്ചി: പ്രമുഖനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. നാവികസേനയുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഗോശ്രീ പാലത്തിന്റെ നടുവില്‍ നിന്നും ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പള്‍സര്‍ സുനി പോലീസിനു നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. പള്‍സര്‍ സുനിയെയും വിജീഷിനേയും കൊച്ചി ഗോശ്രീ പാലത്തിലെത്തിച്ച്‌ തെളിവെടുത്തു. ശേഷം പ്രതികളെ തെളിവെടുപ്പിനായി അമ്ബലപ്പുഴയിലേക്ക് കൊണ്ടുപോയി. പോലീസില്‍ കീഴടങ്ങാന്‍ വരുംവഴിയാണ് ഫോണ്‍ കായലിലെറിഞ്ഞതെന്നും പോലീസിന് ഇവര്‍ മൊഴി നല്‍കി.

 ഫോണ്‍  വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപത്തെ ഓടയില്‍ എറിഞ്ഞെന്നായിരുന്നു സുനി ആദ്യം നല്‍കിയ മൊഴി. പിന്നീട് ചോദ്യം ചെയ്യലില്‍ മാറ്റിപ്പറയുകയായിരുന്നു. അതേസമയം, സുനി ഒളിവില്‍ കഴിഞ്ഞയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാന്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *