KOYILANDY DIARY

The Perfect News Portal

നഗരശ്രീ ഉത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: നഗരശ്രീ ഉത്സവത്തിന് തുടക്കമായി. നഗരസഭയില്‍ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായുള്ള നഗരശ്രീ ഉത്സവത്തിന് തുടക്കമായി. 22 മുതല്‍ 31 വരെ നീളുന്ന നഗരശ്രീ ഉത്സവം ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍ സി.ഡി.എസ് അധ്യക്ഷമാരെയും മുതിര്‍ന്ന സി.ഡി.എസ് അംഗങ്ങളെയും ആദരിക്കുകയും എന്‍.യു.എല്‍.എം-കുടുംബശ്രീ സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, കെ.ഇ. ഇന്ദിര, സി. പ്രജില, ഇ.കെ. അജിത്, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, എ.ലളിത, മനോജ് പയറ്റുവളപ്പില്‍, കെ.കെ. വൈശാഖ്, സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, സിറ്റി പ്രൊജക്ട് ഓഫീസര്‍ കെ.പി.രമേശന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, എന്‍.യു.എല്‍.എം സിറ്റിമിഷന്‍ മാനേജര്‍ എം.തുഷാര, സി.ഡി.എസ.് അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു. ഉത്സവത്തിന്റെ ഭാഗമായി നഗരത്തില്‍ റാലി നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ട് മേള, സംരഭകമേള, വിപണനമേള, ഫോട്ടോ എക്‌സിബിഷന്‍, ഭക്ഷ്യമേള എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *