KOYILANDY DIARY

The Perfect News Portal

നഗരമധ്യത്തില്‍ വീണ്ടും മോഷണം..

 

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാന്റിലെ സെഞ്ച്വറി ബേക്കറിയില്‍ വീണ്ടും മോഷണം നടന്നു. ഇന്നലെ രാത്രി കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ 41000 രൂപയാണ് കവര്‍ന്നത്. മൂന്നാഴ്ച മുമ്പ് ഇതേകടയില്‍നിന്ന് വലിയ കവര്‍ച്ച നടത്തിയിരുന്നു. കൊയിലാണ്ടി പട്ടണത്തില്‍ 3 മാസത്തിനുള്ളില്‍ നിരവധി കടകളിലായി ലക്ഷക്കണക്കിന് രൂപയും ഇകല്ട്രിക് സാധനങ്ങളും മോഷണംപോയിട്ട് വ്യാപകമായ പരാതി ഉയര്‍ന്നിട്ടും കൊയിലാണ്ടി പോലീസ് നിഷ്‌ക്രിയമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ കച്ചവടക്കാരുടെ സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. തിരക്ക്പിടിച്ച കൊയിലാണ്ടി പട്ടണത്തില്‍ ഹെല്‍മറ്റ് വേട്ടയും രാത്രികാലങ്ങളിലെ വാഹന പരിശോധനയും രാഷ്ട്രീയപാര്‍ട്ടികളുടെ ബോര്‍ഡുള്‍ പൊളിച്ചുമാറ്റാനും കാണിക്കുന്ന താല്‍പര്യത്തിനപ്പുറത്തേക്ക് അന്വേഷണാത്മക പോലീസ് സംവിധാനത്തിലേക്ക് കൊയിലാണ്ടി പോലീസ് എത്തുന്നില്ല എന്ന് ജനങ്ങളില്‍ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.