KOYILANDY DIARY

The Perfect News Portal

ധീര രക്തസാക്ഷിത്വം വരിച്ച കർഷകർക്ക് ആദരം

കൊയിലാണ്ടി: 26 ദിവസമായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച സമര പോരാളികൾക്ക് ആദരം അർപ്പിച്ച്  കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു അദ്ധ്യക്ഷനായി. ഒ. ടി. വിജയൻ, സി. കെ. സജീവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *