KOYILANDY DIARY

The Perfect News Portal

ദേശീയ ഊര്‍ജസംരക്ഷണ വാരാചരണം സമാപിച്ചു

കോഴിക്കോട്: കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ ഊര്‍ജസംരക്ഷണ വാരാചരണത്തിന്റെ സമാപന സെമിനാര്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. കെ.പാപ്പൂട്ടി മുഖ്യപ്രഭാഷണം നടത്തി.

മുന്‍ മേയര്‍ എം.എം.പത്മാവതി, കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍, പി.കെ.ശാലിനി, സെപ് ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.സജീവ്കമാര്‍,സി.പി. കോയ, രമേഷ് ബാബു.പി, കുര്യന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.സിജേഷ് സ്വാഗതവും എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ മജീദ്.എം.ടി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *