KOYILANDY DIARY

The Perfect News Portal

തെരുവ് വിളക്കുകൾ കത്തുന്നില്ല; പയ്യോളി നഗരസഭയിൽ പ്രതിപക്ഷ വാക്കൗട്ട്‌

പയ്യോളി: തെരുവു വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭാ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നഗരസഭ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച തെരുവു വിളക്കുകള്‍ പെട്ടെന്ന് തകരാറിലായിട്ടും പരിഹരിക്കാന്‍ അനാസ്ഥ കാട്ടുന്നതായി അംഗങ്ങള്‍ പറഞ്ഞു.

വിളക്ക് സ്ഥാപിച്ചവരെക്കൊണ്ട് ചെയ്യിക്കാതെ തകരാര്‍ പരിഹരിക്കാന്‍ പിന്നെയും പണം നീക്കിവെയ്ക്കാനാണ് ശ്രമമെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍, വിളക്ക് സ്ഥാപിച്ച കരാറുകാരനെക്കൊണ്ട് നന്നാക്കിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഇറങ്ങിപ്പോയ അംഗങ്ങള്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. വി.എം. ഷാഹുല്‍ ഹമീദ്, കൂടയില്‍ ശ്രീധരന്‍, വി.ടി. ഉഷ, കെ.ടി. ലിഖേഷ്, കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *