KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം. ഇരട്ടപദവി വഹിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.

20 എം എല്‍ എ മാരുടെയും അയോഗ്യത നീക്കം ചെയ്ത ഹൈക്കോടതി വിധി ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നല്‍കുന്ന ആശ്വാസം ചെറുതല്ല. വലിയ ആഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *