KOYILANDY DIARY

The Perfect News Portal

താമരശേരിയില്‍ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കോഴിക്കോട്: താമരശേരിയില്‍ നിരവധി ആര്‍എസ്‌എസ്-ബിജെപി നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മില്‍ ചേര്‍ന്നു. താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്‌എസ് വര്‍ഗീയ കൂടാരം ഉപേക്ഷിച്ച്‌ ചെങ്കൊടിയേന്തിയത്.

വിഎച്ച്‌പി മുന്‍ ജില്ലാ സെക്രട്ടറിയും ബജ്രംഗ്ദള്‍ മുന്‍ ജില്ലാ സംയോജക് ഷിബുകുമാര്‍ കൊട്ടാരക്കോത്ത്, ബിജെപി പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേത്രസംരക്ഷണ സമിതി താമരശേരി താലൂക്ക് സെക്രട്ടറിയുമായ ഷാജി അമ്ബലപ്പടി, യുവമോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, ബിജെപി ഓമശേരി കുന്നമംഗലം മുന്‍ പഞ്ചായത്ത് ജോ: സെക്രട്ടറി ബാബുരാജ്, ആര്‍എസ്‌എസ് പുതുപ്പാടി മണ്ഡലം മുന്‍ ശാരിക് ശിക്ഷക് പ്രമുഖ് ഗിരീഷ് പുതുപ്പാടി, പ്രജിത്ത് താമരശേരി, പ്രജീഷ് കവ്വുപ്പാട്ടചാലില്‍, രാഞ്ജിഷ്,മഹേഷ് കൊട്ടാരക്കോത്ത്, സന്ദീപ് അപ്പുറത്ത്‌പൊയില്‍, അരുണ്‍ പുതുപ്പാടി, വിഷ്ണു പ്രസാദ് പെരുമ്ബളളി, ബബീഷ് കൊട്ടാരക്കോത്ത്, ലസി ശിവകുമാര്‍, ലിജീഷ് ഓടക്കുന്ന്, സിന്ധു ഷാജി , ഉണ്ണി നമ്ബൂരികുന്ന്, മന്യ ഗിരീഷ്, ബാലന്‍ മംഗലത്ത് തുടങ്ങി നിരവധി നേതാകളും പ്രവര്‍ത്തകരുമാണ് ചെങ്കൊടിയേന്തിയത്.

Leave a Reply

Your email address will not be published. Required fields are marked *