KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട

തൃശ്ശൂര്‍:  തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂര്‍ എക്സൈസ് ഇന്റെലിജെന്റ്‌സും സ്പെഷ്യല്‍ സ്ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഒഡീഷയില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനില്‍ 10 ചാക്കുകളില്‍ അട്ടിയിട്ട നിലയിലായിരുന്നു കഞ്ചാവ്. എറണാകുളത്തു പോയി മടങ്ങി തൃശൂരിലെത്തിയപ്പോഴും ചാക്കുകള്‍ കൂട്ടിയിട്ടിരുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പാര്‍സല്‍ ആര്‍ക്കുള്ളതാണെന്നു വ്യക്തതയില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നു എക്സൈസ് അറിയിച്ചു. ഉത്സവകാലത്തിനൊപ്പം തെരഞ്ഞെടുപ്പു കാലമായതിനാല്‍ കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുണ്ടാവുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനിടയില്‍ ആയിരം കിലോയോളം കഞ്ചാവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇതിനകം പിടികൂടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!