KOYILANDY DIARY

The Perfect News Portal

തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പുഞ്ചക്കൃഷി തുടങ്ങാന്‍ പഞ്ചായത്ത് ഒരുക്കം തുടങ്ങി

വടകര: തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പത് പാടശേഖരങ്ങളിലായി 100 ഏക്കറോളം വയലില്‍ പുഞ്ചക്കൃഷി തുടങ്ങാന്‍ പഞ്ചായത്ത് ഒരുക്കം തുടങ്ങി.

ആദ്യഘട്ടമെന്ന നിലയില്‍ ജ്യോതി നെല്‍വിത്ത് വിതരണം ചെയ്തു. നെല്‍ക്കൃഷി പലരും ഉപേക്ഷിക്കുന്നതിനാല്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ. മോഹനന്‍ പറഞ്ഞു.

ജനകീയാസൂത്രണം 2017-18 പദ്ധതികളില്‍ ഉള്‍പ്പെടുത്തി നെല്‍വിത്ത് 100 ശതമാനം സബ്സിഡിയിലും, വളം, കുമ്മായം എന്നിവ 50 ശതമാനം സബ്സിഡിയിലും നല്‍കും. കൂടാതെ കൂലിച്ചെലവും സഹായധനവും നല്‍കാന്‍ പദ്ധതിയുണ്ട്. കൃഷി വകുപ്പ് മുഖേനയും നെല്‍ക്കര്‍ഷകര്‍ക്ക് സഹായം കിട്ടുന്നുണ്ട്.

Advertisements

കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍ പാടശേഖര സമിതികള്‍ക്ക് വിത്ത് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സഫീറ, കൃഷി ഓഫീസര്‍ ജി.വി. അഖില, വാര്‍ഡ് മെമ്ബര്‍മാര്‍, പാടശേഖര സമിതി പ്രഡിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൃഷി അസിസ്റ്റന്റ് എം. റെനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *