KOYILANDY DIARY

The Perfect News Portal

തിക്കോടി പഞ്ചായത്ത് വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു

കൊയിലാണ്ടി: വനിതകള്‍ക്ക് ആടു വളര്‍ത്തല്‍ പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്തിലെ മുപ്പത് ഗുണഭോക്താക്കള്‍ക്കാണ് രണ്ടു വീതം ആടുകളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി അംഗങ്ങളായ പ്രനില സത്യന്‍, കെ.പി ഷക്കീല, തിക്കോടി ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. അബ്ദുള്‍ മജീദ്, ബിനു കാരോളി, സുബീഷ് പള്ളിത്താഴ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍, വെറ്റിനറി ഡോക്ടര്‍ ഷിംജ കെ.എന്‍, ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ സന്ദീപ്. കെ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *