KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍

താമരശേരി: കനത്തമഴയെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണിനൊപ്പം മരം കൂടി വഴിയിലേക്ക് വീണതിനാല്‍ ഒരുമണിക്കൂര്‍നേരം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അഗ്നിശമനാ സേനാംഗങ്ങളെത്തി മരം മുറിച്ച്‌ നീക്കിയാണ് ഒരുവശത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണ് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *