KOYILANDY DIARY

The Perfect News Portal

ട്രെയിനില്‍ നിന്ന് 225 കുപ്പി വിദേശ മദ്യം പിടികൂടി

കോഴിക്കോട്: മംഗള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍നിന്ന് 225 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സീറ്റിനടിയില്‍ രണ്ടുചാക്കുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു മദ്യക്കുപ്പികള്‍. റെയില്‍വേ പോലീസും ആര്‍.പി.എഫും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ഗോവയില്‍ വില്‍ക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. തമിഴ് സംഘടനയായ തമിഴ് അയകം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

റെയില്‍വേ പോലീസ് എ.എസ്.ഐ. എം. അപ്പുട്ടി, ആര്‍.പി.എഫ്. എ.എസ്.ഐ. ഭൂപേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എം. പ്രവീണ്‍, എം. രാജന്‍, കെ. മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *