ജില്ലയിൽ ഇന്ന് 3998 പോസിറ്റീവ് കേസുകൾ: കൊയിലാണ്ടിയിൽ 244
കോഴിക്കോട്: ജില്ലയിൽ ഇന്ന് ഞായറാഴ്ച (25-4-2021) 3998 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇൻ ചാർജ്ജ് ഡോ. പിയൂഷ് നമ്പൂതിരി അറിയിച്ചു. കൊയിലാണ്ടിയിൽ 244 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 8 പേർക്ക് പോസ്റ്റീവ് സ്ഥിരീകരിച്ചു. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 3946 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ 1099 പേർ രോഗ മുക്തരായി. 14464 സ്രവ സാംപിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 28.68 ശതമാനമായി.
കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ് മേഖലകളിൽ 244 പോസ്റ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെ്ൻറിന് കീഴിലുള്ള കൊയിലാണ്ടി 142, ചേമഞ്ചേരി 65, ചെങ്ങോട്ടുകാവ് 37 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ 19 വരെ തിരുവങ്ങൂർ ഹെൽത്ത് സെൻറിലും, കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൽട്ട് മാത്രമാണ് ഇന്ന് വരെ ലഭിച്ചിട്ടുള്ളത്. 19 മുതൽ ഇന്ന് വരെ നടത്തിയ ടെസ്റ്റുകളുടെ റിസൽട്ട് ഇനിയും വരാനുണ്ട്. പല പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മനസിലാക്കുന്നത്. കണ്ടെയിൻമെന്റ് സോണുകളിൽ സ്ഥിതി ഇപ്പോഴും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. കൊയിലാണ്ടി മേഖലയിലാകെ പോലീസിന്റെ കർശന പരിശോധന തുടരുന്നുണ്ട്. നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.