KOYILANDY DIARY

The Perfect News Portal

മെയ്ക്ക് ഷിഫ്റ്റ് ഐസിയു ആശയം: പന്തലായനി സ്വദേശി ലിജു ശ്രദ്ധേയനാകുന്നു

കൊയിലാണ്ടി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പന്തലായനി സ്വദേശി ലിജു ശ്രദ്ധേയനാകുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഐ. സി. യു. കോവിഡിനെതിരായ പോരാട്ടത്തില്‍ ദേശീയ ശ്രദ്ധനേടി കൊയിലാണ്ടിക്കാരന്‍ നാടിനാകെ അഭിമാനമായിരിക്കുകയാണ്.. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എഞ്ചിനിയറിംഗ് വിഭാഗം മേധാവിയാണ് ലിജു.
നിലവിലെ സാഹചര്യത്തില്‍ സമീപ ദിവസങ്ങളില്‍ തന്നെ ഐ സി യു കള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥാവിശേഷം സംജാതമാകുമെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ എങ്ങിനെ ഐ സി യു സൗകര്യങ്ങള്‍ ലഭ്യമാക്കാം എന്നതിനെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന സങ്കല്‍പ്പത്തിന് അദ്ദേഹം രൂപം നല്‍കിയത്.

ആശുപത്രിക്ക് പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന പ്രദേശങ്ങളായ കാര്‍ പാര്‍ക്കിംഗ് ഏരിയ, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പിറക് വശം മുതലായ ഇടങ്ങളിലാണ് രണ്ടാഴ്ച സമയം കൊണ്ട് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐ സി യു പണിതീര്‍ത്തത്. ഇരുപത് ബെഡുകളാണ് ഇതോടെ അധികമായി ലഭ്യമാക്കാന്‍ സാധിച്ചത്. ഇതിന് പുറമെ അന്‍പത് ബെഡ്ഡുകളോട് കൂടിയ മെയ്ക്ക് ഷിഫ്റ്റ് ഐ സി യുവിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംവിധാനത്തെക്കുറിച്ചറിഞ്ഞ കേരള മുഖ്യമന്ത്രിയും, ആരോഗ്യവകുപ്പ് മന്ത്രിയും ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ആസ്റ്റര്‍ മിംസിന്റെയും ലിജുവിന്റെയും സഹായം ആവശ്യപ്പെകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *