KOYILANDY DIARY.COM

The Perfect News Portal

ജവാന്‍ സുബിനേഷിന്റെ വീട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ സദര്‍ശിച്ചു.

കൊയിലാണ്ടി> കാശ്മീരില്‍ ഭീകരവാദികളുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സദര്‍ശിച്ചു. ഇന്ന് വൈകീട്ട് ചേലിയ മുത്തുബസാറില്‍ അടിയന്നൂര്‍ വീട്ടില്‍ എത്തി സുബിനേഷിന്റെ പിതാവ് കുഞ്ഞിരാമന്‍, അമ്മ, സഹോദരി എന്നിവരുമായി ദീര്‍ഘനേരം സംസാരിച്ചതിന് ശേഷമാണ് കോടിയേരി മടങ്ങിപോയത്. സി. പി. ഐ. എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, ഡി. വൈ. എഫ്. ഐ. ജില്ലാ പ്രസിഡണ്ട് സി. അശ്വനിദേവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ യു. കെ. ഡി. അടിയോഡി, പി. ബാബുരാജ്, അനില്‍ പറമ്പത്ത് എന്നിവരും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share news
error: Content is protected !!