KOYILANDY DIARY

The Perfect News Portal

ജപ്പാനെതിരെ മിസൈല്‍ വിക്ഷേപണവുമായി ഉത്തരകൊറിയ

സിയൂള്‍: ജപ്പാനെതിരെ മിസൈല്‍ വിക്ഷേപണവുമായി ഉത്തരകൊറിയ. മിസൈല്‍ വിക്ഷേപണത്തിലൂടെ അമേരിക്കക്കു മുന്നില്‍ കരുത്തു കാട്ടുകയാണ് ഉത്തര കൊറിയ . അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ പ്രവര്‍ത്തി അമേരിക്കയെ വെല്ലുവിളിക്കുന്നതാണ്.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *