KOYILANDY DIARY

The Perfect News Portal

ജനരക്ഷാ യാത്രയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു

കൊയിലാണ്ടി: ജനരക്ഷായാത്രയുടെ പ്രചരണാർത്ഥം കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി. ഇന്ന് പുലർച്ചെയാണ് കൊടിതോരണങ്ങൾ സ്ഥാപിച്ചത്. 6 മണിയോടെയാണ് തോരണങ്ങൾ നശിപ്പിച്ചത്.

സംഭവത്തിനു പിന്നിൽ സി.പി.എം.പ്രവർത്തകരാണെന്ന് ബി.ജെ.പി.പ്രവർത്തകർ ആരോപിച്ചു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. നേരത്തെയും ബി.ജെ.പി.യുടെ കൊടികളും ബോർഡും നശിപ്പിച്ചതായി ബി.ജെ.പി. ആരോപിച്ചു. സി.പി.എം.നടപടിയിൽ ബി.ജെ.പി. പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *