KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം മാര്‍ച്ച 15ന് താലപ്പൊലിയോടെ അവസാനിക്കും. ഇന്ന് കാലത്ത് 4.30ന് നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന കൊടിയേറ്റത്തിന് ശേഷം കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗങ്ങള്‍, അന്നദാനം എന്നിവ നടന്നു.
പതിവ് ഉത്സവ ചടങ്ങുകള്‍ക്കു പുറമെ മാര്‍ച്ച് 9ന് പി.ആര്‍ നാഥന്റെ പ്രഭാഷണം, 10ന് സന്തോഷ് പ്രഭുവിന്റെ പ്രഭാഷണം, 11ന് ഓട്ടംതുള്ളല്‍, 12ന് സി.എം.അഭിലാഷിന്റെ തായമ്പക, കോഴിക്കോട് ഗീതാഞ്ജലി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സ്മൃതിഗീതങ്ങള്‍, 13ന് ചെറിയവിളക്ക് ദിവസം തൃക്കുറ്റി ശിവശങ്കരമാരാരുടെ തായമ്പക,കോഴിക്കോട് സാഗര ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നാടകം ‘അശ്വത്ഥാമാവ്’. 14ന് വലിയവിളക്ക് ദിവസം ഡോ. ശുകപുരം ദിലീപ് അവതരിപ്പിക്കുന്ന ചതുരമിശ്ര പതികാലം തായമ്പക, ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയിം രതീഷ്, നയന ഹാരിസ് (കൈരളി ടി.വി. യുവ ഫെയിം), സതീഷ് കലാഭവന്‍ (കലാഭവന്‍ മണി ഫെയിം), ശ്രീനന്ദ് (അമൃത ചാനല്‍ ഫെയിം), ബിബിപാല്‍ (കൈരളി ടി.വി. മണികിലുക്കം ഫെയിം, അബിദ (അമൃത സൂപ്പര്‍ ട്രൂപ്പ് ഫെയിം) എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഗീത് സാഗര്‍ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളര്‍ ഡിസ്‌പ്ലേ. 15ന് നാന്ദകത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളര്‍ ഡിസ്‌പ്ലേ, ഗുരുതി തര്‍പ്പണം എന്നിവ നടക്കും.ഏപ്രില്‍ 4ന് വ്യഴാഴ്ച ചെറിയമങ്ങാട് നാഗകോട്ടയില്‍ സര്‍പ്പബലി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *