KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് യമുന റോഡ് നിർമ്മാണത്തി നായി എം.എൽ.എ ഫണ്ടിൽ നിന്നും 4.10 ലക്ഷം അനുവദിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 7-ാം വാർഡിലുള്ള യമുന റോഡിൻ്റെ നിർമ്മാണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 4.10 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു.  പ്രശസ്ത കഥകളി ആചാര്യർ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വസതിയിലേക്ക് കൂടിയെത്തുന്ന ഈ റോഡിലൂടെ മഴക്കാലത്ത് യാത്ര ദുഷ്കരമായിരുന്നു. ഗുരു തന്നെ ഈ കാര്യം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാകുന്നതോടെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *