KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് പൂര്‍ണമായി തകര്‍ന്നു

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് പൂര്‍ണമായി തകര്‍ന്നു. മേല്‍പ്പാലത്തിലേക്ക് കയറുന്ന റോഡിലുടനീളം വലിയ കുഴികളാണ്. ഏതാനും മാസംമുമ്പും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ റോഡ് പൂര്‍ണമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.

റോഡ് തകര്‍ന്നതോടെ ഇവിടെ അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതലും കുഴിയില്‍വീണ് അപകടത്തില്‍പ്പെടുന്നത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട്  കഴിഞ്ഞവര്‍ഷം റോഡുപരോധമടക്കമുള്ള സമരങ്ങള്‍ ഇവിടെ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *