KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപാലത്തിന് സമീപത്തായി ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. സുമാർ 65 വയസ്സ് തോനിക്കുന്ന ഒരു പുരുഷൻ്റെ മൃതദേഹമാണ് ട്രാക്കിൽ കണ്ടെത്തിയത്. ഇരു നിറത്തിലുള്ള ശരീരം, കാവി നിറത്തിലുള്ള ഷർട്ടും, കറുപ്പ് നിറമുള്ള കള്ളി മുണ്ടും ധരിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടിക്രമം പൂർത്തിയാക്കി മൃതദേഹം അൽപ്പ സമയത്തിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മേർച്ചറിയിലേക്ക് മാറ്റും. ആളെ പറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവർ കൊയിലാണ്ട് പോലീസിൽ അറിയിക്കേണ്ടതാണ്. 0496 2620 236.

Leave a Reply

Your email address will not be published. Required fields are marked *