KOYILANDY DIARY

The Perfect News Portal

ചുമട്ട് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചുമട്ട് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ഒ. സി സ്കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഭാസ്കരന്‍ അധ്യക്ഷനായി.

 

ലേബര്‍ കാര്‍ഡ് ഇറക്കുന്നതിനുള്ള അനുമതി ക്ഷേമനിധി ബോര്‍ഡിന് നല്‍കുക, ഇഎസ്ഐ പരിധിയില്‍ ചുമട്ട് തൊഴിലാളികളെ ഉള്‍പ്പെടുത്തുക,  ട്രേഡ് യൂണിയന്‍ പ്രതിനിധികളെ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

സി കുഞ്ഞാദുകോയ, സി നാസര്‍, ഇ എം സുരേഷ്, കെ ആലിക്കോയ, കുഞ്ഞിരാമന്‍ വടകര, ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസന്‍ സ്വാഗതവും പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *