KOYILANDY DIARY

The Perfect News Portal

ചില റേഷൻ വ്യാപാരികൾ പൊതുജനങ്ങളിൽ നിന്നും പണംപറ്റി വ്യാജ റേഷൻ കാർഡ് നൽകുന്നതായി പരാതി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ചില റേഷൻ വ്യാപാരികൾ ഒറ്റതിരിഞ്ഞോ, സംഘടനാ തലത്തിലോ പൊതുജനങ്ങളിൽ നിന്നും പണംപറ്റി വ്യാപകമായി പുതിയ തരത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിൻ്റെ പതിപ്പ് പ്രിൻ്റ് എടുത്ത് നല്കുന്നതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇത്തരത്തിൽ റേഷൻ വ്യാപാരികൾ പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിച്ച് പരസ്യപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായി റേഷനിംഗ് വിഭാഗം അറിയിച്ചു. ബഹുജനങ്ങളിൽ നിന്നും ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായും അറിയുന്നു. ഇത്തരത്തിൽ ഒരു കാർഡ് വിതരണ പ്രക്രിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൻ്റെ അറിവോടെയല്ലെന്നുള്ള വിവരം പൊതുജനതാൽപ്പര്യാർത്ഥം സപ്ലൈ ഓഫീസർ അറിയിച്ചു.

റേഷൻ കാർഡ് ഉടമകളായ ഗുണഭോക്താക്കൾക്ക് പുതിയ കാർഡിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് അതാത് സമയങ്ങളിലും ആവശ്യത്തിന് അതാത് അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് പ്രിൻ്റ് എടുക്കാവുന്നതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *