ഗുരുദേവ സമാധി ദിനം ആചരിച്ചു
കൊയിലാണ്ടി: എസ്. എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു. കാലത്ത് നടന്ന ഗുരുപൂജയും അനുസ്മരണ സമ്മേളനവും യോഗം മുൻ ഡയരക്ടർ ബോർഡ് അംഗവും യുണിയൻ കൗൺസിലറുമായ സുരേഷ് മേലേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. വി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സി.കെ.ജയദേവൻ, എം.പി.ദാസൻ, ഒ.ജാനകി, തെക്കെയിൽ ബാബു, സുഗതൻ, നിത്യ ഗണേശൻ, എം.പി.ദിനേശൻ, ഒ.ചോയിക്കുട്ടി, കെ.എം.ഷാജി തുടങ്ങിയവർ സംബന്ധിച്ചു.