KOYILANDY DIARY

The Perfect News Portal

ഗാന്ധിജയന്തി ദിനത്തിൽ കോടതി പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ “ആസാദി കാ അമൃത്” മഹോത്സവത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടിയിൽ നിയമ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും, ബാർ അസോസിയേഷൻ്റെയും നേതൃത്വത്തിൽ കോടതി പരിസരം ശുചീകരിച്ചു. സബ്ബ് ജഡ്ജ് ശ്രീജ ജനാർദനൻ നായർ ഉദ്ഘാടനം ചെയ്തു.

സെമിനാർ ഉൽഘാടനം മുൻസിഫ് പി.എം.ആമിനക്കുട്ടി നിർവ്വഹിച്ചു. അഡ്വ.ചന്ദ്രൻ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സി.ഐ.എൻ. സുനിൽകുമാർ, പ്രവീൺ ഒട്ടൂർ, ഹരിദാസൻ, വി. ധനേഷ്, എ.അസീസ് എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ അംഗങ്ങൾ, പോലീസ്, കോടതി ജീവനക്കാർ, പാരാലീഗൽ വളണ്ടിയർമാർ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *